Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:23 pm

Menu

Published on February 23, 2015 at 9:59 am

ഓസ്കാർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു;ജെകെ സിമണ്‍സ് മികച്ച സഹനടന്‍, പാട്രീഷ്യ ആര്‍ക്വറ്റ് സഹനടി

2015-oscar-winners-complete-list

ലോസ് ആഞ്ചൽസ് : 87ാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപനമാരംഭിച്ചു. മികച്ച സഹനടൻ, മികച്ച സഹനടി മികച്ച വിദേശ ഭാഷ ചിത്രം തുടങ്ങിയ പുരസ്കാരങ്ങളാണ് ആദ്യം പ്രഖ്യാപിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരം ജെ.കെ. സിമ്മൺസിന് (വിപ്‌ലാഷ്) ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ബോളിഹുഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാട്രിഷ്യ ആർക്കെറ്റിനു ലഭിച്ചു. മികച്ച വിദേശഭാഷ ചിത്രമായി പവേല്‍ പൗലിക്വോസകിയുടെ പോളിഷ് ചിത്രം ഇഡ പുരസ്‌കാരം നേടി.  മികച്ച വസ്ത്രാലങ്കാരം, ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടൽ എന്ന ചിത്രത്തിന് ലഭിച്ചു. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന നടക്കുന്നത്.

ഓസ്ക്കാർ പുരസ്കാര  ജേതാക്കള്‍

മികച്ച സഹനടന്‍ – ജെകെ സിമണ്‍സ്( വിപ്‌ലാഷ്)
സഹനടി-പാട്രീഷ്യ ആര്‍ക്വറ്റി (ബോയ്ഹുഡ്)
ഛായാഗ്രാഹകന്‍ – ഇമ്മാനുവേല്‍ ലുബെസ്‌കി(ബേഡ്മാന്‍)
എഡിറ്റിങ്ങ് – ടോം ക്രൂസ് (വിപ്‌ലാഷ്)
അനിമേഷന്‍ ചിത്രം – ബിഗ് ഹീറോ 6
ഡോക്യുമെന്ററി – സിറ്റിസണ്‍ ഫോര്‍
വസ്ത്രാലങ്കാരം-മിലേന കനൊനേറ( ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മെയ്ക്ക്അപ്പ്, കേശാലങ്കാരം – ഫ്രാന്‍സിസ് ഹനോന്‍, മാര്‍ക്ക് കൗലിയര്‍( ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
വിദേശചിത്രം-ഇഡ(പോളണ്ട്)
ലൈവ് ആക്ഷന്‍ ഷോട്ട് ഫിലിം- ദ ഫോണ്‍ കോള്‍
സൗണ്ട് മിക്‌സിങ്ങ് – ക്രെയ്ഗ് മാന്‍, ബെന്‍ വില്‍കിന്‍സ്, തോമസ് കര്‍ലി(വിപ്‌ലാഷ്)
സൗണ്ട് എഡിറ്റിങ്ങ് – അലന്‍ റോബര്‍ട്ട് മുറേ, ബബ് അസ്മാന്‍( അമേരിക്കന്‍ സ്‌നിപ്പര്‍)
വിഷ്വല്‍ ഇഫക്ട്‌സ് – പോള്‍ ജെ ഫ്രാങ്കലിന്‍, ആന്‍ഡ്യൂ ലോക്ക്‌ലി, ഇയാന്‍ ഹണ്ടര്‍, സ്‌കോട്ട് ആര്‍ ഫിഷര്‍(ഇന്റര്‍സ്റ്റെല്ലാര്‍)
അനിമേറ്റഡ് ഷോട്ട് ഫിലിം -ഫീസ്റ്റ്
പ്രൊഡക്ഷന്‍ ഡിസൈന്‍ – ആഡം സ്‌റ്റോക്ഹൗസന്‍, അന്ന പിന്നോക്ക്(  ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

Loading...

Leave a Reply

Your email address will not be published.

More News