Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭൂമിയുടെ കറക്കത്തിനൊപ്പം സമയത്തിനെ എത്തിക്കാൻ ഈ വർഷം ഒരു സെക്കന്റ് അധികം കൂട്ടുന്നു. കാരണം ജൂണ്‍ 30 അവസാനിക്കാന്‍ ഒരു സെക്കന്‍ഡ് കൂടി സമയമെടുക്കുമെന്നതിനാലാണിത്. അതായത് ജൂണ്‍ 30ന് അര്‍ധരാത്രി 23:59:59 എന്ന സമയം കഴിഞ്ഞാല്‍ അടുത്ത സമയം എന്നത് സാധാരണ 00:00:00 എന്നതായിരുന്നു. എന്നാല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതിന്റെ ഫലമായി ജൂലൈ ഒന്ന് പിറക്കണമെങ്കില്‍ ഒരു സെക്കന്‍ഡ് അധികം കാത്തിരിക്കേണ്ടി വരും എന്നു മാത്രം. ലീപ് സെക്കന്‍ഡ് അഥവാ അധിക നിമിഷം എന്നാണ് ഇതിനു പറയപ്പെടുന്നത്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതിനാലാണ് ഇങ്ങനെയൊരു അധിക സെക്കന്‍ഡ് (ലീപ് സെക്കന്‍ഡ്) നല്‍കേണ്ടി വരുന്നത്. ഇന്റര്‍നാഷനല്‍ എര്‍ത്ത് റൊട്ടേഷന്‍ സര്‍വീസിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ആദ്യത്തെ അധിക സെക്കന്‍ഡ് വന്നത് 1972ലാണ്. 26 മത്തെ അധിക സെക്കന്‍ഡ് ആണ് ജൂണ്‍ 30 നു സംഭാവിക്കനിരിക്കുന്നത്. ഭൂമികുലുക്കം, ശക്തമായ തിരമാലകള്‍, കാലാവസ്ഥ തുടങ്ങിയവ ഭൂമിയുടെ കറക്കത്തെ ബാധിക്കുന്നതിനാലാണ് ലീപ് സെക്കന്റുകള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇത് നമ്മുടെ സാധാരണ വാച്ചുകളേയോ, കമ്പ്യൂട്ടറുകളേയോ ബാധിക്കില്ല. അതേ സമയം ഇന്റര്‍നെറ്റ് അധിഷ്ടിത മേഖലകള്‍ക്ക് ഇതൊരു ഭീഷണിയാണ്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കംപ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാന്‍ ഈ അധികം കൂട്ടിച്ചേര്‍ക്കുന്ന(ലീപ് സെക്കന്‍ഡ്) സമയത്തിന് ആകും.2012 ൽ ഇത്തരത്തിൽ ഒരു സെക്കന്റ് കൂട്ടി ചേർത്തപ്പോൾ പല ഇന്റർ നെറ്റ് സൈറ്റുകളും തകരാറിലായിരുന്നു.
Leave a Reply