Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കംബോഡിയ:കംബോഡിയയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ 21 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കംബോഡിയയിലെ കംപോംഗ് റോ ജില്ലയിലാണ് സംഭവം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കില്‍ യാത്ര ചെയ്തിരുന്നവരാണു കൊല്ലപ്പെട്ടത്. ഇവര്‍ ഒരു ഗാര്‍മെന്റ് ഫാക്ടറിയിലെ തൊഴിലാളികളാണ്. ബസ് അശ്രദ്ധമായി ഒരു കാറിനെ മറികടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസ് ഡ്രൈവറെ പോലീസ് അറ്സ്റ്റ് ചെയ്തു.
Leave a Reply