Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:46 pm

Menu

Published on October 18, 2013 at 5:10 pm

ഇടുക്കിയില്‍ ഒരു ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തി

23-year-old-women-to-be-held-for-killed-infant-twins-in-kottayam

ഇടുക്കി: ഒരു ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി ബാസ്‌ക്കറ്റില്‍ ഒളിപ്പിച്ചു. ഇടുക്കി കോലാഹലമേട് സ്വദേശിയായ 23 കാരിയാണ് പ്രസിവിച്ച് ഒരു ദിവസം പ്രയാമായ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
അബോര്‍ഷനായതിനെ തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ബിജിഷ എന്ന യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്. പരിശോധനക്കിടെ പ്രസവം നടന്നതായി മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതി സമ്മതിക്കുകയായിരുന്നു.പിന്നീട് ഇരുവരും വീട്ടില്‍ പോയി ബാസ്‌ക്കറ്റില്‍ ഒളിപ്പിച്ചിരുന്ന കുഞ്ഞുങ്ങളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. ഇതെ തുടര്‍ന്ന് ഡോകട്ര്‍ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
ഗര്‍ഭം അലസിപ്പോയെന്നും രക്തസ്രാവം നിലയ്ക്കുന്നില്ലെന്നുമായിരുന്നു ഇവര്‍ ആദ്യം അറിയിച്ചത്. പരിശോധനയില്‍ പ്രസവം നടന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ കാര്യം വെളിപ്പെടുത്തി. കുട്ടികളെ ഇവര്‍ തന്നെ കൊന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കോട്ടയം,കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News