Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:39 am

Menu

Published on August 7, 2018 at 11:16 am

സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്..!!

24-hours-all-kerala-motor-vehicle-strike-begins

വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. അതോടൊപ്പം തന്നെ കെ.എസ്.ആർ.ടി.സി യൂണിയനുകളും സമരം പ്രഖ്യാപിച്ചു. ഇത് ജനങ്ങളെ സാരമായി ബാധിച്ചു.

ഇന്ന് രാത്രി 12 മണി വരെ ഹർത്താൽ നീണ്ടുനിൽക്കും. കേന്ദ്ര സർക്കാരിൻ്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുന്നതിനും പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഇൻഷുറൻസ് പ്രീമിയം വർദ്ധനവിനെയും തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യബസുകൾ, ചരക്കുലോറികൾ, ഓട്ടോ, ടാക്സി എന്നി വാഹനങ്ങൾ സമരത്തിൽ പങ്കെടുക്കും.

മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃതത്തിലാണ് പണിമുടക്ക്. ഇത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. സ്വകാര്യ വാഹനങ്ങളായ ഇരുചക്രവാഹനങ്ങളും കാറും നിരത്തിൽ ഇറങ്ങുന്നുണ്ട്. ഹർത്താൽ അല്ലാത്തതിനാൽ കടകളും മറ്റും തുറന്ന് പ്രവർത്തിക്കും.

Loading...

Leave a Reply

Your email address will not be published.

More News