Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:40 pm

Menu

Published on October 11, 2016 at 8:59 am

ദസറ, മുഹറം ആഘോഷങ്ങളില്‍ ഭീകരാക്രമണ സാധ്യത;എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്; 250 ഓളം തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍…

250-active-terrorists-in-kashmir-plan-to-target-indian-forces

ന്യൂഡല്‍ഹി: ഉത്സവകാലത്ത് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്  അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.ദസറ, മുഹറം ആഘോഷങ്ങള്‍ അടുത്ത സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിതാന്ത ജാഗ്രത നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയത്‌.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോടും കൂടുതല്‍ ജാഗ്രതപുലര്‍ത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. മതസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ആഘോഷങ്ങളോട് അനുബന്ധിച്ച് ജനങ്ങള്‍ കൂടുതലായെത്താന്‍ സാധ്യതയുള്ള വ്യാപാര കേന്ദ്രങ്ങള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഉത്സവകാലത്ത് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ഭീകരര്‍ ശ്രമിച്ചേക്കാമെന്നും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി പാകിസ്താന്‍; 250 ഭീകരര്‍ കശ്മീരിലെന്ന് റിപ്പോര്‍ട്ട്…

indain army

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇതിനായി 250ല്‍ അധികം ഭീകരര്‍ കശ്മീര്‍ താഴ്‌വരയില്‍ കാത്തുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനിലുള്ള പ്രമുഖ മൂന്ന് ഭീകരസംഘടനകളിലെ അംഗങ്ങളാണിവരെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകരരുടെ ക്യാംപുകള്‍ തകര്‍ക്കുന്നതിന് മുന്‍പേതന്നെ ഇവര്‍ കശ്മീരിലേക്ക് എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഷ്‌കറെ തയിബ, ജയിഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളില്‍പ്പെട്ടവരാണ് ഇവര്‍.

ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഭീകരര്‍ക്ക് ഉന്നതകേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം പോയതായാണ് വിവരം. അതിര്‍ത്തിയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി; ആക്രമണം നേരിടാന്‍ തയ്യാറെന്ന് സൈന്യം

indian-army

പാകിസ്താനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിനു സാധ്യതയുള്ള സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം. ഏതുതരത്തിലുള്ള ആക്രമണവും പാകിസ്താനില്‍ നിന്നുണ്ടായാലും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം അറിയിച്ചു.

സൈന്യം എപ്പോഴും ജാഗരൂകരാണെന്നും നിയന്ത്രണരേഖ സുരക്ഷിതമാണെന്നും നൗഷെറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭിംബറിന് എതിരെയുള്ള സെക്ടറാണ് നൗഷെര്‍. ഇന്ത്യന്‍ സൈന്യം 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണ്, അതിനായി നിയന്ത്രണരേഖയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട് ഡിഫന്‍സ് പിആര്‍ഒ മനീഷ് മെഹ്ത അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News