Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:48 am

Menu

Published on January 16, 2014 at 3:05 pm

നിത്യഹരിതനായകൻറെ ഓര്‍മകള്‍ക്ക് 25 വയസ്സ്

25th-death-anniversary-of-prem-nazir

നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ജനുവരി 16ന് കാല്‍നൂറ്റാണ്ട് തികയുന്നു.നീണ്ട 38 വര്‍ഷം മലയാള സിനിമയുടെ നട്ടെല്ലായി നിലനിന്നിന്നിരുന്ന പ്രേം നസിറിൻറെ ഓര്‍മകള്‍ക്ക് ഇന്നും നിത്യവസന്തം.1950 കാലഘട്ടത്തില്‍ താരമായി മാറിയ നസീര്‍ അറുപതുകളിലും എഴുപതുകളിലും മലയാള സിനിമ അടക്കിവാണു.അക്കാലത്തെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിൻറെ കഥാപാത്രങ്ങള്‍. എണ്‍പതുകളുടെ തുടക്കത്തില്‍ മാത്രമാണ് നായകവേഷങ്ങളില്‍ നിന്ന് മാറിയതെങ്കിലും താരമായല്ല, നല്ല ഒരു മനുഷ്യനായാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്.അബ്ദുല്‍ ഖാദര്‍ എന്ന പ്രേം നസീര് ജനിച്ചതും വളര്‍ന്നതുമെല്ലാം ചിറയിന്‍കീഴില്‍ ആയിരുന്നു.പ്രാഥമിക വിദ്യാഭ്യാസവും,കോളേജ് പഠനവും ആലപ്പുഴയിലും ചങ്ങനാശ്ശേരിയിലുമായി പൂര്‍ത്തിയാക്കിയ ഖാദര്‍ പിന്നീട് നാടകലോകത്തെക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.ചങ്ങനാശേരി എസ് ബി കോളേജിലെ പഠനകാലത്ത്,മര്‍ച്ചന്റ് ഓഫ് വെനീസ് എന്നാ കഥയിലെ പിശുക്കനായ ധനികന്‍ ഷൈലൊക്കിൻറെ വേഷത്തിലായിരുന്നു ആദ്യ പ്രൊഫഷനല്‍ നാടക രംഗപ്രവേശനം.1952 ല്‍ എസ് കെ ആചാരി സംവിധായകനായ മരുമകള്‍ എന്ന ചിത്രത്തിലൂടെ നസീര്‍ അഭ്രപാളികളില്‍ ഇടം നേടി.1952ല്‍ പുറത്തിറങ്ങിയ വിശപ്പിൻറെ വിളി എന്ന സിനിമ,അദ്ദേഹത്തിന് മലയാളസിനിമയിലെ ചുവട് ഒന്നുകൂടെ ഊട്ടിയുറപ്പിച്ചു. വിശപ്പിൻറെ വിളിയിലാണ് തിക്കുറുശി സുകുമാരാന്‍ നായര്‍ അബ്ദുല്‍ ഖാദറിനെ പ്രേം നസീറായി പുനര്‍നാമകരണം ചെയ്തത്.1983ല അദ്ദേഹത്തിലെ അഭിനയ പ്രതിഭയെ ഭാരതം പത്മഭൂഷന്‍ നല്കി ആദരിച്ചു.ഗിന്നസ് ബുക്കിലും അദ്ധീത്തിൻറെ പേര് സുവര്‍ണ ലിപികളില്‍ 3 പ്രാവശ്യം കുറിക്കപ്പെട്ടു.107 ചലച്ചിത്രങ്ങളില്‍ ഷീല എന്ന ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു എന്നതിനും,700 ചലച്ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു എന്നതിനും,1979 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ചു എന്നതിനുമാണ് ഗിന്നസ് റെക്കോര്‍ഡില്‍ അദ്ദേഹം ഇടം നേടിയത്.1986 ജനുവരി പതിനാറിന്, അറുപത്തിമൂന്നാം വയസില്‍ അദ്ദേഹം മലയാള സിനിമയില്‍ ഇനിയും ജനിക്കാത്ത പല കഥാപാത്രങ്ങളെയും ബാക്കിയാക്കി വിടചൊല്ലി.മലയാള സിനിമയുടെ തീരാനഷ്ടമാണ് നസീറിൻറെ മരണം.മരണം മായ്ച്ചു കളഞ്ഞെങ്കിലും,മലയാളിയുടെ മനസ്സില്‍ എന്ന് പ്രേം നസീര് ആ നിറഞ്ഞ പുഞ്ചിരിരിയുമായി നില്ക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News