Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:02 pm

Menu

Published on January 2, 2014 at 4:51 pm

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം

27-dead-as-bus-plunges-into-valley-in-thane

താനെ: മഹാരാഷ്ട്രയില്‍ നാസിക്കില്‍ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു.വിത്തല്‍വാടിയില്‍ നിന്ന് അഹമ്മദ് നഗറിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസാണ് 250 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞത്.മല്‍ഷേജ്ഘട്ടിനു സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.മരിച്ചവരില്‍ 19 പേര്‍ സ്ത്രീകളാണ്.പരിക്കേറ്റ 17 പേരെ മൂര്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്.മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ട്.താഴ്ചയിലേക്ക് മറിഞ്ഞ ബസ് രണ്ടായി പൊളിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിച്ചു.ഹെയര്‍പിന്‍ വളവില്‍ വച്ച് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News