Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:14 am

Menu

Published on June 28, 2013 at 12:14 pm

മണിപ്പാല്‍ കൂട്ടമാനഭംഗം:മൂന്ന് പ്രതികളും അറസ്റ്റിൽ

3-arrested-in-manipal-gangrape-case-after-a-week

മണിപ്പാല്‍ : മണിപ്പാൽ കൂട്ടമാനഭംഗക്കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായി. ഒരാള്‍ തൂങ്ങിയും മറ്റൊരാള്‍ വിഷംകഴിച്ചും ജീവനൊടുക്കാനുള്ള ശ്രമത്തിനിടയാണ് പിടിയിലായത്. മണിപ്പാലിനടുത്ത ഹിരിയഡുക്ക ഓണ്‍ടിബെട്ടുവിലെ ഓട്ടോ ഡ്രൈവര്‍ യോഗീഷ് (30), പര്‍ക്കളക്കടുത്ത 80, ബഡഗബെട്ടുവിലെ ഓട്ടോ ഡ്രൈവര്‍ ഹരിപ്രസാദ് (26), ടെമ്പോ ഡ്രൈവര്‍ ആനന്ദ് (29) എന്നിവരാണ് അറസ്റ്റിലായത്.ഗുണ്ടാലിസ്റ്റില്‍പ്പെട്ട യോഗീഷിനെ തന്ത്രപരമായി നാട്ടില്‍ എത്തിച്ചാണ് പോലീസ് പിടികൂടിയത്.
പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ വിഷംകഴിച്ച യോഗീഷിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി നടത്തിയ ചോദ്യംചെയ്യലിലാണ് ഹരിപ്രസാദിന്റെ പേര് പറഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ടെമ്പോ ഡ്രൈവര്‍ ആനന്ദിനെ നാട്ടുകാർ കയററുത്ത് രക്ഷിക്കുകയായിരുന്നു.ഓണ്‍ടിബെട്ടുവിലെ ഹോട്ടലില്‍നിന്ന് മദ്യപിച്ചാണ് മൂന്നുപേരും ഓട്ടോറിക്ഷയുമായി കറങ്ങാനിറങ്ങിയത് എന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News