Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:56 pm

Menu

Published on January 28, 2015 at 10:55 am

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്‌ഛനും രണ്ട്‌ മക്കളും മരിച്ചു

3-dead-in-gas-cylinder-blast

പാലക്കാട്‌: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒരു കുടുംബത്തിലെ അച്‌ഛനും രണ്ട്‌ മക്കളുമാണ് മരിച്ചത്. പല്ലശന എരികാട്‌ സ്വദേശി ബാബു(44), മക്കളായ അക്ഷയ(4), അബിത(2) എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. ഇന്ന്‌ രാവിലെ ആറരയോടെ ബാബുവിന്റെ ഒറ്റമുറി വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീട്‌ ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. മൂത്ത മകൻ വീടിൻറെ തൊട്ടടുത്തുള്ള തറവാട്ടു വീട്ടിലായിരുന്നു തലേ ദിവസം കിടന്നിരുന്നത്. രാവിലെ അച്ഛനും മക്കളും ഉണരാത്തതിനാൽ വാതിൽ പൂട്ടി പ്രമീള മകനെ വിളിച്ചുണർത്താൻ തറവാട്ടു വീട്ടിലേക്ക് പോയി. ഈ സമയത്താണ് അപകടം നടന്നത്. വീട്ടിൽ തീ പടരുന്നത് കണ്ട അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News