Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോഥക്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ടു ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 3 മരണം. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബിവാനിയിലും റോത്തക് ജില്ലയിലും കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ഐജിയുടേയും ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിപവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു.സംഘര്‍ഷം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.കഴിഞ്ഞ ദിവസം ജാട്ട് സമുതായ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ അനുനയന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
Leave a Reply