Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമൃത്സര്‍ : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും ഒരു ടാക്‌സി ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. നാലുപേരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.ഇന്നലെ രാത്രി അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. വ്യോമസേന കേന്ദ്രത്തിന്റെ അരികിലുള്ള കെട്ടിടത്തില്‍ നിന്നും ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. സേനയും ശക്‌തമായി തിരിച്ചടിച്ചു. അടുത്തടുത്ത സ്ഥലങ്ങളില്‍ ആറുമാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ രീതി കണക്കിലെടുത്താല്‍ ഒരേ ഭീകര സംഘടന തന്നെയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അനുമാനിക്കാം. ലഷ്‌കര്‍ ഇ തോയബ പുതുവര്‍ഷത്തില്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിണ്ടായിരുന്നു.
Leave a Reply