Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:44 pm

Menu

Published on November 22, 2013 at 10:57 am

ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം:30 മരണം

30-killed-50-wounded-in-iraq-violence

ബാഗ്ദാദ്:വടക്കന്‍ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.ശിയാ കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള ഇവിടെ വ്യാഴാഴ്ച ഉച്ചക്കാണ് ആക്രമണമുണ്ടായത്.പച്ചക്കറി കയറ്റിയ ട്രക്കിലാണ് അക്രമികള്‍ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.അല്‍ഖ്വയ്ദാ ബന്ധമുള്ള സുന്നി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.കഴിഞ്ഞദിവസം ബഗ്ദാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന സുന്നി-ഷിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച നടന്ന സ്‌ഫോടനവും.ഈ വര്‍ഷം മാത്രം ആക്രമണങ്ങളില്‍ 5800 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News