Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹാട്ടി:അസമിലെ ബാര്‍പേട്ട ജില്ലയില്‍ അതിവേഗത്തില്‍ വന്ന ട്രക്ക് രണ്ട് മിനി ബസ്സുകളിലിടിച്ചുണ്ടായ അപകടത്തില്‍ 30 തൊഴിലാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 12 കുട്ടികളും ആറ് സ്ത്രീകളുമുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ധുബ്രി തമാര്‍ഹാത്തില്‍നിന്ന് രംഗിയയിലേക്ക് പോവുകയായിരുന്ന ഖുല്‍ഖുലി ഗ്രാമവാസികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ദേശീയപാത 35-ല്‍ ദഹലാപാര പ്രദേശത്ത് അതിവേഗത്തില്‍ വന്ന ട്രക്കാണ് എതിരെ വന്ന ബസ്സുകളിലിടിച്ചത്. ട്രക്കിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Leave a Reply