Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:46 pm

Menu

Published on October 21, 2016 at 2:04 pm

ജാഗ്രതൈ….രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ തട്ടിപ്പ് ഭീഷണിയില്‍..!!

30-lakh-debit-cards-under-threat

ന്യൂഡല്‍ഹി: സുരക്ഷാ ഭീണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ലക്ഷക്കണക്കിന് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്‌തതായി റിപ്പോർട്ട്.എസ്.ബി.ഐക്ക് പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍ ഭീഷണിയുടെ കരിനിഴലിലാണ്. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്കിമ്മറുകള്‍ക്ക് പുറമേ എ.ടി.എം സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് വൈറസ് കടത്തിവിട്ടാണ് തട്ടിപ്പ്. വിശദമായ അന്വേഷണത്തിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉത്തരവിട്ടു.

രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. 32 ലക്ഷം എ.ടി.എം കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പ് ഭീഷണി നേരിടുന്നത്. എസ്.ബി.ഐയ്‌ക്കും അനുബന്ധ ബാങ്കുകള്‍ക്കും പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ്, യെസ് ബാങ്ക് എന്നിവയുടെ എ.ടി.എം കാര്‍ഡുകളാണ് ഭീഷണി നേരിടുന്നത്. എ.ടി.എമ്മുകളില്‍ സ്ഥാപിച്ച് കാര്‍ഡ് വിവരം ചോര്‍ത്തുന്ന സ്കിമ്മേഴ്‌സിന് പുറമേ ബാങ്കിങ് സര്‍‍വീസില്‍ വൈറസ് കടത്തി വിട്ടാണ് തട്ടിപ്പ്. രാജ്യത്ത് എ.ടി.എം സര്‍വീസ് ലഭ്യമാക്കുന്ന ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസില്‍ വൈറസ് കടത്തിവിട്ടാണ് തട്ടിപ്പെന്നാണ് സൂചന. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഹിറ്റാച്ചിയുടെ എ.ടി.എം സര്‍വീസാണ്.

തട്ടിപ്പ് ഭീഷണിയെ തുടര്‍ന്ന് എസ്.ബി.ഐ കഴിഞ്ഞ ദിവസം ആറ് ലക്ഷം എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. സമീപകാലത്ത് തട്ടിപ്പു നടന്ന എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചവരുടെ കാര്‍ഡുകളാണു ബ്ലോക്ക് ചെയ്തത്. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുന്ന രണ്ട് കൊച്ചി സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം പണം നഷ്‌ടമായിരുന്നു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകള്‍ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിലും പിന്‍ നമ്പര്‍ മാറ്റണമെന്ന നിര്‍ദ്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. ഉന്നതതല അന്വേഷണവും നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News