Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:14 am

Menu

Published on February 12, 2015 at 10:10 am

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി 300 മരണം

300-feared-drowned-in-new-mediterranean-boat-tragedy

ന്യൂയോര്‍ക്ക്: ലിബിയന്‍തീരത്തുനിന്ന് കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 300 പേര്‍ മരിച്ചു.ലിബിയയില്‍ നിന്ന് ആഴ്ചകള്‍ക്കു മുമ്പ് പുറപ്പെട്ട മൂന്ന് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരെ രക്ഷപ്പെടുത്തി.  രക്ഷപ്പെട്ടവരെ ലാപിഡുസ ദ്വീപിലേക്കു മാറ്റിയതായി ഇറ്റാലിയന്‍ നാവിക സേന അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിയയുടെ തീരത്തുനിന്ന് രണ്ടു ബോട്ടുകളും പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലേറെ പേരാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത്. ഐവറി കോസ്റ്റ്, സെനഗല്‍, ഗാമ്പിയ, നൈഗര്‍, മാലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ടുകളില്‍.കലാപങ്ങളും അക്രമങ്ങളും നടക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് അന്നം തേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും കുടിയേറുന്നത്. കടല്‍ മാര്‍ഗം കരപറ്റാന്‍ ശ്രമിക്കുന്ന ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ ബോട്ടു മുങ്ങി മരണത്തിനു കീഴടങ്ങുകയാണു പതിവ്. 2014ല്‍ മാത്രം 3500 അഭയാര്‍ഥികള്‍ക്കാണു കടലില്‍ ജീവന്‍ വെടിയേണ്ടിവന്നതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.ബോട്ടില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ കയറുന്നതും തീരെ സുരക്ഷിതമല്ലാത്ത ബോട്ടുകളും കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കുന്നതുമാണു പലപ്പോഴും ഇത്തരം യാത്രകള്‍ ദുരന്തത്തില്‍ കലാശിക്കാന്‍ കാരണം.

Loading...

Leave a Reply

Your email address will not be published.

More News