Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : മുഖര്‍ജിനഗറിലെ ജുവനൈല്‍ ഹോമില്‍ നിന്നും 33 കുട്ടികള്‍ രക്ഷപ്പെട്ടു. ജുവൈനില്‍ ഹോം സൂപ്രണ്ടിന്റെ ഓഫീസിന് തീവെച്ചശേഷം കല്ലുകള്‍ എറിഞ്ഞ് ജീവനക്കാരെ അക്രമിക്കുകയും ചെയ്തു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന 35,000 രൂപയും ഇവര്‍ അപഹരിച്ചു. ശനിയാഴ്ച വൈകീട്ട് എട്ടരയോടെ തടവിലുണ്ടായിരുന്ന ആറ് കുട്ടികള്‍ മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. രക്ഷപ്പെട്ടവരില്‍ 16 പേരെ പിടികൂടിയതായി പോലീസ് അറിയിച്ചു.വിവിധ കേസുകളില്‍പെട്ട 127 കുട്ടിക്കുറ്റവാളികളാണ് ജുവൈനല്‍ ഹോമിലുള്ളത്.
Leave a Reply