Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:25 pm

Menu

Published on November 18, 2013 at 7:58 am

ഹയാന്‍ ചുഴലിക്കാറ്റ്; 3,600 മൃതദേഹങ്ങള്‍ കണ്ടെത്തി

3600-philippines-found-dead

ടാക്ലോബാന്‍ : ഫിലിപ്പീന്‍സില്‍ ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 3,633 ആയി. 1,179 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും ദുരന്തനിവാരണ സേനാ അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പത്താം ദിവസവും തുടർന്നു വരികയാണ്. ദുരന്തബാധിത മേഖലകളില്‍ മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുന്നതിനാല്‍ മൃതദേഹം മാറ്റുന്നതിന് ആയിരത്തോളം പെട്ടികള്‍ അധികമായി എത്തിച്ചതായി ദുരന്തനിവാരണ സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എഡ്വേര്‍ഡോ ഡെല്‍ റൊസാരിയോ പറഞ്ഞു. 44 പ്രവിശ്യകളില്‍ ദുരന്തം വിതച്ച ചുഴലിക്കാറ്റില്‍ ഇരുപതുലക്ഷത്തോളം പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്. ഇതില്‍ നാലുലക്ഷത്തോളം പേരെ പുനരധിവസിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News