Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 11:20 am

Menu

Published on November 9, 2013 at 3:52 pm

മംഗള്‍യാന്‍:ഭ്രമണപഥം മൂന്നാമതും വികസിപ്പിച്ചു

3rd-orbit-raising-manoeuvre-on-mars-orbiter-performed

ബംഗളൂരു:ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം മംഗള്‍യാന്‍ വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു.ഭൂമിയില്‍നിന്ന് 71,000 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ശനിയാഴ്ച രാവിലെ ഭ്രമണപഥം വികസിപ്പിച്ചത്.രാവിലെ 2.10ന് തുടങ്ങിയ പരിശ്രമങ്ങള്‍ 707 സെക്കന്‍ഡുകള്‍ കൊണ്ടാണ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐ എസ് ആര്‍ ഒ അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച രണ്ടാംഘട്ടമായി ഭ്രമണപഥം 40,186 കിലോമീറ്ററിലേക്ക് വികസിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥം വികസിപ്പിക്കല്‍ വ്യാഴാഴ്ചയാണ് നടന്നത്. നവംബര്‍ പതിനൊന്ന് (1,00,000 കിലോമീറ്റര്‍), പതിനാറ് (1,92,000 കിലോമീറ്റര്‍) തിയതികളിലാണ് അടുത്ത കമാന്‍ഡുകള്‍ മംഗള്‍യാനിലേക്ക് നല്‍കുക.25 ദിവസത്തിനിടെ അഞ്ചുതവണ ഇങ്ങനെ ഭ്രമണപഥം വികസിപ്പിച്ചതിന് ശേഷമാണ് ഡിസംബര്‍ ഒന്നിന് നിര്‍ണായകമായ ഘട്ടത്തില്‍ പര്യവേക്ഷണ പേടകം എത്തുക.ആറാം തവണ ഭ്രമണപഥം വികസിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് സൂര്യന്റെ വലയത്തിലേക്ക് മാറുകയും ചൊവ്വയിലേക്ക് മംഗള്‍യാന്‍ യാത്ര ആരംഭിക്കുകയും ചെയ്യും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News