Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:03 pm

Menu

Published on March 4, 2014 at 10:46 am

റിയാദില്‍ വാഹനാപകത്തിൽ നാല് മലയാളികള്‍ മരിച്ചു

4-members-of-family-died-in-car-crash

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അഞ്ചുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാസര്‍കോട് ഉപ്പള കുബണൂര്‍ സ്വദേശികളായ കെദക്കാര്‍ ഹൗസില്‍ അറബി (65), ഭാര്യ ആയിഷ ബീവി (54), മകന്‍ അബ്ദുല്ലത്തീഫ് (37) എന്നിവരും അബ്ദുല്ലത്തീഫിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മുഹമ്മദ് ലിയാനുമാണ് മരിച്ചത്.ലത്തീഫിന്റെ ഭാര്യ, സഹോദരന്‍ റിയാദിലെ ഹാരിസ് (25), മക്കളായ ലുബ്‌ന (7), സിയാന്‍ (3) എന്നിവരെയാണ് പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. റിയാദില്‍നിന്ന് 100 കി.മീറ്ററകലെ മുസാഹ് മിയക്ക് സമീപം റിയാദ്മക്ക ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം.റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം മടങ്ങവേ മക്ക – റിയാദ് ഹൈവേയില്‍വച്ചാണ് അത്യാഹിതം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.റിയാദിലെ ഫസ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ഓര്‍പറേഷന്‍സ് മാനേജറാണ് മരിച്ച അബ്ദുല്ലത്തീഫ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News