Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:54 am

Menu

Published on November 29, 2013 at 4:34 pm

വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

4-teachers-who-were-watching-obscene-videos-in-school-to-be-suspended

പുതുച്ചേരി:സ്കൂളിലെ കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയും വിദ്യാര്‍ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നാല് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.വിദ്യാര്‍ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതിന് പുറമേ ലൈംഗിക പീഡനത്തിനും വിധേയമാക്കിയതായി രക്ഷിതാക്കള്‍ ആരോപിച്ചു.പോണ്ടിച്ചേരി,അരുംപറത്തപുരം തിരു.വി കെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ജുഡ് അന്‍മ്പഴകന്‍,ശിവകുമാര്‍,റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന നാല് അധ്യാപകരാണ് പൊലീസ് നിര്‍ദ്ദേശപ്രകാരം സസ്‌പെന്റ് ആയത്.കഴിഞ്ഞ രണ്ട് മാസമായി സ്‌കൂളിലെ ഇന്റര്‍ നെറ്റ് കണക്ഷന്‍ ദുരുപയോഗം ചെയ്താണ് അധ്യാപകര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടത്.വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുക മാത്രമല്ല അവരെ ആരോപണ വിധേയരായ അധ്യാപകര്‍ പീഡിപ്പിക്കുയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരാതി പറയുന്നു.തുടര്‍ന്ന് മാതാപിതാക്കളും,പി.ടി.എ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച സ്കൂള്‍ ഉപരോധിച്ചു.അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം.സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇ വല്ലവന്‍ സ്ഥലത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.സംഭവത്തെ കുറിച്ച് വിദ്യാഭ്യാസവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News