Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:48 pm

Menu

Published on March 2, 2017 at 8:37 pm

സ്ത്രീകള്‍ ഉപയോഗിക്കുന്ന ഈ 4 വസ്തുക്കള്‍ പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു

4-women-products-originally-invented-men

ഇപ്പോള്‍ മിക്കവാറും എല്ലാ സ്ത്രീകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയത് തന്നെ പുരുഷന്‍മാര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

അതെ ആരെയും അത്ഭുതപ്പെടുത്തുന്ന ഈ കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. സാനിറ്ററി പാഡുകള്‍ കണ്ടെത്തിയതും ഉപയോഗിക്കാനാരംഭിച്ചതും പുരുഷന്‍മാര്‍ക്ക് വേണ്ടിയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത്, വെടിയുണ്ടകൊണ്ട് പരിക്കേല്‍ക്കുന്ന സൈനികരുടെ മുറിവുകള്‍ വെച്ചുകെട്ടാന്‍വേണ്ടിയായിരുന്നു സെല്ലുകോട്ടണ്‍ എന്നതരം പാഡ് ഉപയോഗിച്ചുതുടങ്ങിയത്. ഇതാണ് പിന്നീട് സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് ഉപയോഗിക്കാനാരംഭിച്ചത്. തുടര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഇവ ഉല്‍പാദിപ്പിക്കാനും വിപണനം ചെയ്യപ്പെടാനും തുടങ്ങി.

പണ്ട് പേര്‍ഷ്യയില്‍ സൈനികര്‍ക്ക് അനായാസമായി കുതിരപ്പുറത്ത് കയറുന്നതിനായാണ് പിന്‍വശത്ത് ഉയരമുള്ള തരം ചെരിപ്പുകള്‍ അതായത് ഹൈഹീല്‍ ചെരുപ്പുകള്‍ ആദ്യമായി നിര്‍മ്മിക്കുന്നത്.

ലോകത്ത് ആദ്യമായി കണ്‍മഷി ഉപയോഗിച്ചുതുടങ്ങിയത് ഈജിപ്തിലെ പുരുഷന്‍മാരാണ്. കണ്ണുകള്‍ കൂടുതല്‍ മനോഹരമാക്കാനും മറ്റുള്ളവരില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇന്ന് ലോകത്തിന്റെ എല്ലാകോണിലുമുള്ള സ്ത്രീകള്‍ കണ്‍മഷി ഉപയോഗിക്കുന്നുണ്ട്.

കമ്മലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇക്കാലത്ത് കമ്മല്‍ ധരിക്കാത്ത പെണ്‍കുട്ടികളെ കണ്ടെത്താനും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഈ കമ്മലും ആദ്യം ധരിച്ചുതുടങ്ങിയത് പുരുഷന്‍മാരായിരുന്നു.

പേര്‍ഷ്യയിലെ പുരുഷന്‍മാരാണ് ആദ്യമായി കമ്മലുകള്‍ ധരിച്ചത്. കമ്മലുകള്‍ ധരിച്ച് വിശേഷാവസരങ്ങളില്‍ എത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ, പേര്‍ഷ്യന്‍ പുരുഷന്‍മാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത കാര്യമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News