Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹത്തി: കാണാതായ ഫോണ്‍ തിരികെ ലഭിക്കാന്‍ ദൈവത്തിന്റെ സഹായം തേടി നാല് വയസ്സുള്ള കുരുന്നിനെ ബലി നൽകി.അസമിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ റത്തന്‍പൂരിലാണ് നടുക്കുന്ന സംഭവം. മന്ത്രവാദിയുടെ ഉപദേശ പ്രകാരം മൂന്ന് പേര്‍ അടങ്ങുന്ന സംഘം കുരുന്നിന്റെ തലയും കൈകളും വെട്ടിമാറ്റുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഹനുമാന്‍ ഭൂമിജി, അരിഫ് ഉദിന്‍ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി ഗബ്ബാര്‍ സിങ്ങിനും അലിയുടെ സഹോദരന്‍ ജലാല്‍ ഉദിനേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹനുമാന്‍ ഭൂമിജിയുടെ മകളുടെ കയ്യില്‍ നിന്നും കാണാതായ ഫോണ്‍ ലഭിക്കാനാണ് കുരുന്നിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച്ച രാവിലെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ട കാര്യം പുറംലോകമറിയുന്നത്. ഗ്രാമത്തില്‍ നിന്നും സുന ഗോഡ്ബ എന്ന നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. ഒക്ടോബര്‍ 24 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മകളുടെ ഫോണ്‍ തിരികെ ലഭിക്കാന്‍ ഹനുമാന്‍ ഭൂമിജി നേരത്തെ സ്വവസതിയില്‍ പ്രത്യേക പൂജ നടത്തിയിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. ഭൂമിജിയേയും അലിയേയും നാട്ടുകാരാണ് പൊലീസിന് പിടിച്ചുനല്‍കിയത്.
പൂജക്കായി മന്ത്രവാദി ഭൂമിജിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാണാതായ ഫോണ്‍ കണ്ടെത്താന്‍ മന്ത്രവാദി ഗ്രാമത്തില്‍ വന്നിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദി ഗ്രാമത്തില്‍ നിന്നും ഒളിച്ചോടി. അയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അലിയുടെ സഹോദരനേയും തെരയുന്നുണ്ട്. അവരെ ഉടന്‍ പിടികൂടുമെന്നും എസ്പി മോനീഷ് മിശ്ര, ചരൈഡിയോ പറഞ്ഞു.
കാണാതായ ഫോണ്‍ ഭൂമിജിയുടെ മകളുടേതാണോ എന്ന് ചോദിച്ചപ്പോല്‍ അത് ഉറപ്പിക്കാന്‍ കഴിയില്ലെന്നും പൂജ നടന്നത് അയാളുടെ വസതിയില്‍ ആയതിനാല്‍ അത് ശരിയാകാനാണ് വഴിയെന്നും മിശ്ര പ്രതികരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
Leave a Reply