Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:14 pm

Menu

Published on June 18, 2014 at 11:31 am

ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്.

40-indians-kidnapped-in-iraq

ബാഗ്ദാദ്: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.നിര്‍മ്മാണത്തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്. അജ്ഞാത കേന്ദ്രത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. ആയുധങ്ങളുമായി എത്തിയ സംഘം ഇന്ത്യയ്ക്കാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.തട്ടിക്കൊണ്ട് പോയവരുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ റെഡ്‌ക്രോസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം സുന്നി വിമതസംഘം പിടിച്ചെടുത്ത തികൃത് നഗരത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ നൂറോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് സൂചന.അതേസമയം സുന്നി തീവ്രവാദ വിഭാഗമായ ഐ.എസ്.ഐ.എല്‍ തലസ്ഥാനമായബാഗ്ദാദിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ബാഗ്ദാദിന് 60 കിലോമീറ്റര്‍ അകലെയുള്ള ബാഖുബ നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതായാണ് സൂചന.കഴിഞ്ഞ മണിക്കൂറുകളില്‍ സെെന്യം തീവ്രവാദികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ബാഖുബ നഗരം സാക്ഷിയായത്. ബാഗ്ദാദിലേക്ക് തീവ്രവാദികള്‍ എത്തിയാല്‍ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. സെെന്യം സജ്ജരായിരിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികി ആവശ്യപ്പെട്ടു. ഷിയ വിഭാഗത്തിലുള്ളവരും സെെന്യത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ കൂറ്റന്‍ കപ്പലുകള്‍ ഗള്‍ഫ് തീരത്ത് എത്തിയിട്ടുണ്ട്.ഇതിനിടെ ഇറാഖിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

Loading...

Leave a Reply

Your email address will not be published.

More News