Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ഇന്ത്യന്‍ വംശജയായ ഐടി ഉദ്യോഗസ്ഥ ആസ്‌ട്രേലിയയില്‍ കുത്തേറ്റ് മരിച്ചു. നാല്‍പത്തൊന്നു വയസുകാരിയായ പ്രഭ അരുണ്‍കുമാറാണ് കുത്തേറ്റുമരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.വീടിന് മുന്നൂറു മീറ്റര്‍ അകലെവച്ചായിരുന്നു ആക്രമണം. വീട്ടിലേക്കു ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ അക്രമി പ്രഭയെ കുത്തുകയായിരുന്നു. തന്നെ ഒരാൾ ആക്രമിക്കുന്ന കാര്യം പ്രഭ ഫോണിൽ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കളാണ് ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചത്. സുഹൃത്തുക്കൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പണത്തിന് വേണ്ടി കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply