Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കുല്ലു ജില്ലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ജിരി ഗ്രാമത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കുല്ലു മന്തി ദേശീയ പാതയില്‍ നിന്നും ബസ് ബീസ് നദിയിലേക്ക് മറിയുകയായിരുന്നു. 60 ഓളം ആളുകള്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം.
ബസ്സില്‍ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോയതെന്നും, ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ടതാണെന്നും ദൃസാക്ഷികള്‍ പറയുന്നു.
Leave a Reply