Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:37 am

Menu

Published on December 24, 2014 at 9:56 am

അസമില്‍ തീവ്രവാദി ആക്രമണം;43 മരണം

43-people-killed-by-suspected-militants-assam-on

ഗുവാഹത്തി:  അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 ആദിവാസികള്‍ കൊല്ലപ്പെട്ടു.അസമിലെ സോനിത്​ പൂര്‍, കോക്രജര്‍ ജില്ലകളില്‍ അഞ്ചിടങ്ങളിലായായിരുന്നു ആക്രമണം.സ്ത്രീകളും കുട്ടികളുമടക്കം 43 പേരാണ്​ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്​.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം കോഖ്രാജർ ജില്ലയിലെ സരൽപര ഗ്രാമത്തിലും സോനിത്പൂർ ജില്ലയിലെ ശാന്തിപൂർ ഗ്രാമത്തിലുമാണ് ആദ്യം ആക്രമണം ഉണ്ടായത്. ഗ്രാമത്തിൽ കടന്നുകയറിയ തീവ്രവാദികൾ ആദിവാസികൾക്ക് നേരെ തുരുതുരാ വെടിയുതി‌ർക്കുകയായിരുന്നു. തീവ്രവാദിവിഭാഗമായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത്) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.  ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. സംസ്ഥാനത്തുടനീളം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അസം പൊലീസ് കമാന്‍ഡോകളും സൈന്യവും ഭൂട്ടാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചിരാങ് ജില്ലയില്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ രണ്ട് ബോഡോ തീവ്രവാദികളെ വധിച്ചിരുന്നു.പ്രതികാരമായി കഴിഞ്ഞ ദിവസം കൊക്രജര്‍ ജില്ലയിലെ പടാഗോണില്‍ സംഘടന നടത്തിയ ഗ്രനേഡാക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ളെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. പ്രദേശത്തേക്ക് പ്രത്യേക സേനയെ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തെ അപലപിച്ചു.നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജാനാഥ്​ സിങ്​ ആക്രമണം നടന്ന പ്രദേശങ്ങള്‍ ഇന്ന്​ സന്ദര്‍ശിക്കും

Loading...

Leave a Reply

Your email address will not be published.

More News