Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:52 am

Menu

Published on August 5, 2014 at 10:21 am

ലിബിയയില്‍ കുടുങ്ങിയ 44 മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി

44-nurses-return-to-kerala-from-libya

കൊച്ചി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിക്കിടന്നിരുന്ന 44 നഴ്‌സുമാര്‍ ഇന്ന് നാട്ടിലെത്തി.ഇന്ന് രാവിലെ 8.45 ഓടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. കേന്ദ്രസര്‍ക്കാറാണ് ഇവരുടെ യാത്രാചെലവുകള്‍ വഹിച്ചത്.ദുലിബിയയിലെ ട്രിപ്പോളിയില്‍ നിന്ന് ടുണീഷ്യയില്‍ എത്തി അവിടെ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ വന്നിറങ്ങിയ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് 2000 രൂപ വീതം സമാശ്വാസ ധനം നല്‍കും. 500 ഓളം നഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്. നാളെ 27 പേരടങ്ങുന്ന ഒരു സംഘവും നാട്ടിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33