Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:48 pm

Menu

Published on December 5, 2013 at 4:23 pm

ബിഹാറില്‍ ഒരു കുടുംബത്തിലെ അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു

5-girls-murdered-in-revenge-killings-in-bihar

ഗയ:ഒരു കുടുംബത്തിലെ അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു.എട്ടിനും 17 നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്.ബീഹാറിലെ ഗയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്.മൂന്നു സഹോദരങ്ങളുടെ അഞ്ചു പെണ്‍മക്കള്‍ ആണ് കൊല്ലപ്പെട്ടതെന്നും ഇവര്‍ ഒരേ വീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്നും ജില്ലാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.വീട്ടിലെ ആണ്‍കുട്ടികളെ കൊലയാളികള്‍ പരിക്കുപോലും ഏല്‍പിക്കാതെ വെറുതെ വിട്ടു. വ്യക്തിവൈരാഗ്യമായിരിക്കാം കൊലപാതക കാരണമെന്നും പോലിസ് അഭിപ്രായപ്പെട്ടു.തങ്ങളുടെ അകന്ന ബന്ധുക്കളെയാണ് സംശയമെന്ന് കുട്ടികളുടെ കുടുംബം അറിയിച്ചു.അടുത്തിടെ ഗയയില്‍ യുവതി മാനഭംഗത്തിനിരയായതുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതായും പോലിസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News