Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം മധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഗ്വാളിയോറില്‍ തകര്‍ന്ന് വീണു അഞ്ചു നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. സി-130 ജെ എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്.സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നറിയപ്പെടുന്ന വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നാണ് പറന്നുയര്‍ന്നത്. ഗ്വാളിയോറിന് സമീപം വച്ചാണ് പൊട്ടിത്തെറിക്കുന്നത്.സൈന്യത്തേയും ആയുധവും അതിവേഗം യുദ്ധരംഗത്തേക്ക് എത്തിക്കാന്‍ കഴിയുന്ന വിമാനമാണ് സി-130. ഉന്നത വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.രണ്ട് വര്‍ഷം മുമ്പാണ് 600 കോടി രൂപ മുടക്കി ഇത്തരത്തിലുള്ള ആറ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതും മലേഷ്യന്‍ വിമാനത്തിന് വേണ്ടി തരിച്ചില്‍ നടത്തിയതും സി-130 വിഭാഗത്തില്‍പ്പെട്ട വിമാനം ഉപയോഗിച്ചാണ്
Leave a Reply