Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി പൊലീസ്. പ്രമുഖ നടന്‍ ഉള്‍പ്പെടെ 5 പേരുടെ അറസ്റ്റിലേക്ക് കടക്കാന്‍ പൊലീസ് മേധാവി അനുമതി നല്‍കിയതായാണ് സൂചന. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്.
അതേസമയം നടന്‍ ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്‌തേക്കും. പീഡന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് കടുത്ത നടപടിയിലേക്ക് പോകാന്‍ അന്വേഷണ സംഘവും പൊലീസ് മേധാവിയും തീരുമാനിച്ചതെന്നാണ് വിവരം.
ഗൂഢാലോചനയുടെ ചുരുള്‍ അഴിഞ്ഞതോടൊപ്പം ദൃശ്യങ്ങളുടെ ഭീകരാവസ്ഥയും ഇതിന് കാരണമായി. പ്രമുഖ നടന്‍ ഉള്‍പ്പെടെ 5 പേരുടെ അറസ്റ്റിനുള്ള സാധ്യതയാണ്അന്വേഷണ സംഘം പൊലീസ് മേധാവിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ അമ്മക്കൊപ്പം ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇവരുള്‍പ്പെടെ 5 പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന.
എല്ലാ തെളിവുകളും പരസ്പര ബന്ധങ്ങളും ഉറപ്പുവരുത്താനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്. അറസ്റ്റ് വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തരുതെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് പൊലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പൊലീസ് നീക്കം ഗൌരവത്തോടെയാണെന്ന് വ്യക്തമായതോടെ ദിലീപും നാദര്‍ഷായും മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.
കേസില്‍ പള്‍സര്‍ സുനിയ്ക്കൊപ്പം ദിലീപ്, നാദിര്‍ഷ, കാവ്യാ മാധവന്‍, ശ്യാമളാ മാധവന്‍, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നടി മൈഥിലി എന്നിവര്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന. ഇതില്‍ ദിലീപിനേയും നാദിര്‍ഷായേയും അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം കാവ്യയും അമ്മ ശ്യാമളയും സംശയ നിഴലിലാണ്. ഇവരുടെ സ്ഥാപനമായ ലക്ഷ്യയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. തമ്മനത്തെ ഫ്ളാറ്റുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് മൈഥിലിയെ കേസില്‍ പ്രതിസ്ഥാനത്ത് എത്തിക്കുന്നത്. ഇക്കാര്യത്തില്‍ മൈഥിലി നല്‍കിയ മൊഴി തീര്‍ത്തും വിശ്വസനീയമല്ലെന്ന് സൂചനയുണ്ട്.
ഈ ആറു പേര്‍ക്കൊപ്പം ഗൂഢാലോചനക്കേസില്‍ പള്‍സര്‍ സുനിയുടെ കാമുകിയും പ്രതിയാകാന്‍ സാധ്യതയേറെയാണ്. മൈഥിലിയേയും ഈ കേസില്‍ ബന്ധിപ്പിക്കുന്നത് ബ്യൂട്ടീഷ്യനായ ഇവരുമായുള്ള അടുപ്പമാണ്.
Leave a Reply