Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2025 2:40 am

Menu

Published on June 11, 2013 at 9:28 am

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നാല് മരണം

5-storey-building-collapses-in-mahim-after-heavy-rain-in-mumbai

മുംബൈ:മുംബൈയില്‍ വീണ്ടുമൊരു കെട്ടിട ദുരന്തം കൂടി. കനത്ത മഴയില്‍ മാഹീമില്‍ കാഡെല്‍ റോഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരിക്കുണ്ട്. 10 മുതല്‍ 12 വരെ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പെയ്ത മഴയാണ് വില്ലനായത്.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച 500 ഓളം കെട്ടിടങ്ങളാണ് മുംബൈയുടെ പല ഭാഗത്തും ഉള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News