Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ളൂർ : നരേന്ദ്രമോദിക്കെതിരായ സന്ദേശം വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചതിന് ബാംഗ്ലൂരില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഡിക്കെതിരെ മൊർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബട്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അഞ്ചു പേരും. ഇവരിൽ നാല് പേരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഒരാളെ ബല്‍ഗാം പോലീസിന് കൈമാറി. എം.ബി.എ ക്കാരനായ സയ്ദ് വഖർ (23)ആണ് എന്ന വിദ്യാര്‍ത്ഥിയെ ആണ് ബൽഗാം പോലീസിനു കൈമാറിയത്. വഖാസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണ സമയത്ത് ഈ പ്രചാരണത്തിൽ വഖറിന്റെ പങ്കു മനസിലാകുകയായിരുന്നു എന്നും തുടർ അന്വേഷണത്തിനായാണ് വഖറിനെ ബെൽഗം പോലീസിന് കൈമാറിയത് എന്നാണ് പോലീസ് പറയുന്നത്. വഖർ ആം ആദ്മി പ്രവർത്തകനാണെന്നാണ് പോലീസിനോട് പറഞ്ഞത്.എങ്കിലും ഈ മൊഴി സ്ഥിതീകരിച്ചിട്ടില്ല.
Leave a Reply