Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:52 am

Menu

Published on October 12, 2013 at 11:35 am

75 കാരിയെ മാനഭംഗപ്പെടുത്തി റോട്ടില്‍ ഉപേക്ഷിച്ചു

50-year-old-man-jailed-for-raping-75-year-old-woman

ഒല്ലൂര്‍ (തൃശ്ശൂര്‍): അഞ്ചേരിച്ചിറ കാച്ചേരിയില്‍ 75കാരിയെ മാനഭംഗപ്പെടുത്തി റോഡരികില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാച്ചേരി സ്വദേശിയായ അമ്പതുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട്‌ ഏഴു മണിയോടെ ഇവര്‍ പീഡനത്തിനിരയായത്‌. മാനഭംഗപ്പെടുത്തിയ ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ നഗ്നയായി കിടന്ന ഇവരെ നാട്ടുകാര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട്‌ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. കാച്ചേരി വഴിയില്‍ പുല്ല് വളര്‍ന്ന സ്ഥലത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടപ്പോള്‍ ഏതോ വാഹനമിടിച്ചതാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പിന്നീടാണ് സമീപത്തെ ഒരു വീട്ടില്‍നിന്ന് ഇവരെ വലിച്ചിഴച്ചുകൊണ്ടിട്ടതാണെന്ന് മനസ്സിലായത്. ഈ വീട്ടിലേക്ക് 75കാരി കയറിപ്പോകുന്നതായി കണ്ടവരുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഭാര്യയുമായി മാനഭംഗത്തിന് ഇരയായ സ്ത്രീക്ക് പരിചയമുണ്ട്. ഇവരെ തിരക്കിയാണ് വീട്ടിലെത്തിയതെങ്കിലും അവരുണ്ടായിരുന്നില്ല. വീട്ടില്‍ പിടിവലിയും ബലപ്രയോഗവും നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. നെറ്റിയില്‍ ആഴമേറിയ മുറിവുണ്ട്. കഴുത്തില്‍ മുണ്ടിട്ട് മുറുക്കിയതിന്റെ പാടുകളുണ്ട്. കൊലപ്പെടുത്താനുള്ള ശ്രമം നടന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് വര്‍ഷംമുമ്പാണ് കനാല്‍പുറമ്പോക്കിലെ ഒഴിഞ്ഞ വീട് പ്രതിയെന്ന് സംശയിക്കുന്നയാള്‍ വാങ്ങിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Loading...

Leave a Reply

Your email address will not be published.

More News