Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:11 pm

Menu

Published on October 22, 2016 at 8:29 am

കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 മരണം;300 പേര്‍ക്ക് പരിക്ക്

53-dead-nearly-300-injured-in-cameroon-train-derailment

യൗണ്ടേ: കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റു.  കാമറൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം 11 മണിയോടെയാണ് അപകടം നടന്നത്.600 പേര്‍ പതിവായി യാത്ര ചെയ്യുന്ന ട്രെയിനില്‍ അപകടം നടക്കുമ്പോള്‍ 1300 പേരാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ 40 തിലേറെ മൃതദേഹങ്ങള്‍ ബോഗികളില്‍ നിന്ന് എടുക്കുന്നതുകണ്ടുവെന്ന് ഒരു യാത്രക്കാരന്‍ വ്യക്തമാക്കി.വലിയൊരു ശബ്ദം കേട്ടുവെന്നും പുറകിലേക്ക് നോക്കുമ്പോള്‍ ബോഗികള്‍ പാളത്തിനു പുറത്തേക്ക് മറിഞ്ഞുപോകുന്നതാണ് കണ്ടതെന്നും ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ പറഞ്ഞു. ആളുകള്‍ അധികമായിരുന്നതിനാല്‍ കൂടുതല്‍ ബോഗികള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് യോണ്ടേയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് റെയില്‍വേ ജിവനക്കാരന്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.

cameroon-train-derailment

കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതാണ് ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എഡ്ഗാർഡ് അലെൻ മെബേൻഗോ അറിയിച്ചു.

train-derailment

അപകടത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് കാംറെയില്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News