Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:37 pm

Menu

Published on November 22, 2016 at 9:21 am

ജപ്പാനിലും ന്യൂസിലാൻഡിലും ശക്തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്​

6-9-magnitude-earthquake-hits-japan-triggering-fukushima-tsunami

ടോക്കിയോ:ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ പലസ്ഥലത്തും എത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തീരപ്രദേശങ്ങളിലുള്ളവര്‍ മറ്റൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് മാറിതാമസിക്കാന്‍ നിര്‍ദേശിച്ചു.ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സുനാമിത്തിരകള്‍ പല സ്ഥലത്തും എത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.സുനാമി സാധ്യതയുള്ളതിനാൽ ഫുകുഷിമ തീരത്തുനിന്ന് കപ്പലുകൾ പുറംകടലിലേക്ക് മാറ്റി. തീരപ്രദേശത്തെ ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ ആറിനാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി. ആളപായമൊ, നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.സുനാമി മുന്നറിയിപ്പിെൻറ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജൻറീന സന്ദർശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2011 മാര്‍ച്ചിലുണ്ടായ വന്‍ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം. അഞ്ചുവര്‍ഷം മുന്‍പുണ്ടായ ദുരന്തത്തില്‍ 15,893 പേര്‍ മരിക്കുകയും 2,500 പേരെ കാണാതാവുകയും ചെയ്തിരുന്നു. ഭൂമശാസ്ത്രപരമായ പ്രത്യേതകള്‍ മൂലം നിരന്തരം ഭൂകമ്പങ്ങള്‍ നേരിടുന്ന മേഖലയാണ് ജപ്പാന്‍.

Loading...

Leave a Reply

Your email address will not be published.

More News