Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:38 pm

Menu

Published on June 12, 2014 at 11:43 am

പ്രധാനമന്ത്രിയെ അപകീര്‍ത്തികരമായ രീതിയില്‍ പ്രസിദ്ധീകരിച്ച വിവാദ കോളേജ് മാഗസിൻ ;6 പേർ അറസ്റ്റിൽ

6-arrest-in-college-magazine-puts-modi-in-list-of-most-cruel-people

കുന്നംകുളം: തീവ്രവാദികളുടെ ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവും ആലേഖനംചെയ്ത് പുറത്തിറക്കിയ കോളേജ് മാഗസിൻറെ സ്റ്റാഫ് എഡിറ്റര്‍ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മാഗസിൻറെ പത്രാധിപ സമിതി അംഗങ്ങളായ സ്റ്റാഫ്എഡിറ്റര്‍ ഗോപി, സ്റ്റുഡൻറ്സ് എഡിറ്റര്‍ പ്രവീണ്‍ സി, സബ് എഡിറ്റര്‍ നിഖില്‍ പി ജിസ്മണ്‍ ജെയിംസ്, ശ്യാം കെആര്‍, പ്രസ്സുടമ രാജീവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിൽ പോലീസ് നടത്തിയ റെയ്ഡിൽ 292 മാഗസിനുകളും ബില്ലുകളും വൗച്ചറുകളും മാഗസിന്‍ പ്രിൻറ് ചെയ്ത ഡിസൈനിങ് കമ്പനിയുടെ കമ്പ്യൂട്ടറും ഹാര്‍ഡ്ഡിസ്‌കും പോലീസ് കണ്ടെടുത്തു. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയനായിരുന്നു മാഗസിൻ പുറത്തിറക്കിയത്.കേസിലെ ഒന്നാംപ്രതി കോളേജ് പ്രിന്‍സിപ്പലും ചീഫ് എഡിറ്ററുമായ എം.എന്‍. കൃഷ്ണന്‍കുട്ടിയെ അസുഖബാധിതനായതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല . പോളിടെക്‌നിക് കോളേജ് പുറത്തിറക്കിയ ‘ലിറ്റ്‌സോക്‌നിഗ’ (Litoskniga) മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്.നെഗറ്റീവ് ഫെയ്‌സസ്’ എന്ന തലക്കെട്ടില്‍ തീവ്രവാദികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയതാണ് മാഗസിൻ പ്രസിദ്ദീകരിച്ചിരുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

Loading...

Comments are closed.

More News