Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:44 pm

Menu

Published on January 14, 2016 at 2:17 pm

ഇന്തോനേഷ്യയില്‍ സ്ഫോടന പരമ്പര:6 മരണം

6-dead-in-terror-attack-in-jakarta

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഉണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലും 6 മരണം. യു.എന്‍ ഓഫീസിന് സമീപമടക്കം ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റു.നഗരത്തിലെ മാളിന് മുന്നിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരവും യു.എന്‍ ഓഫീസും ഇതിന് സമീപത്താണ്. പിന്നീട് നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നു. തുര്‍ക്കി, പാക്കിസ്ഥാന്‍ എംബസികള്‍ക്ക് സമീപവും സ്‌ഫോടനം ഉണ്ടായി. വെടിവെപ്പ് തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലാണ് അക്രമി സംഘം എത്തിയത്. തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News