Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:03 pm

Menu

Published on January 1, 2015 at 9:56 am

കൊല്ലത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് മരണം

6-killed-in-early-morning-road-mishap-at-kollam

കൊല്ലം: കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥികളാണ് മരിച്ച ആറു പേരും.സെയ്ദ് ഇന്‍സമാം തങ്ങള്‍, സിജോ ജോര്‍ജ്ജ് ജോണ്‍, അരുണ്‍ കെ സാബു, അജുപ്രകാശ്, നിക്‌സന്‍ അബി മാത്യു, ആദില്‍ ഷാ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ ജെ.എസ്.എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറും പാരിപ്പള്ളി ഐ•ഒ.സി പ്ലാന്‍ററിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആറു പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ ടാങ്കറിന് അടിയിലായി.തുടര്‍ന്ന ടാങ്കര്‍ പിന്നോട്ട് എടുത്തതാണ് കാര്‍ പൊളിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടായി. കാറിന്‍റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News