Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 60 കിലോ സ്വര്‍ണം ഗുജറാത്ത് പോലീസ് പിടികൂടി. ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തിലെത്തിയ മൂന്ന് പേരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി പുറത്ത് മൂന്ന് പേർ കാത്തുനിൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഓരോ തവണയും സ്വർണ്ണം കടത്തുവാൻ ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും താമസ യാത്രാ ചെലവുമാണ് പ്രതിഫലമായി ഇവർക്ക് ലഭിച്ചിരുന്നതെന്ന് അറസ്റ്റിലായവർ പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.
Leave a Reply