Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:55 am

Menu

Published on January 29, 2016 at 9:44 am

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുടക്കമായി;ആദ്യ 4 സ്വര്‍ണവും കേരളത്തിന്

61st-national-schools-athletic-championship

കോഴിക്കോട്: 61-ാംമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് തുടക്കമായി. മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്​.സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് മത്സരം തുടങ്ങിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ബിപിന്‍ ജോര്‍ജ് സ്വര്‍ണവും, ഷെറിന്‍ ജോസ് വെള്ളിയും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും കേരളം സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി. ആലീഷ പി ആര്‍ സ്വര്‍ണ്ണവും, സാന്ദ്ര എസ് നായര്‍ വെള്ളിയും നേടി.95 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2695 മല്‍സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സിബിഎസ്ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നാണ്. 174 പേരാണ് വിവിധ ഇനങ്ങളിലായി അവര്‍ക്കായി ട്രാക്കിലിറങ്ങുക. രണ്ടു പേരെ പങ്കെടുപ്പിച്ച് ഛണ്ഡീഗഡാണ് ഏറ്റവും പിറകില്‍. ആദ്യ ദിനം ആറിനങ്ങളിലാണ് ഫൈനല്‍ പോരാട്ടങ്ങള്‍.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്​ നാലിന്​ നടക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്​ ഉദ്​ഘാടനം നിർവഹിക്കേണ്ടത്​. വെള്ളിയാഴ്​ചത്തെ പൊതുപരിപാടികൾ റദ്ദാക്കിയതിനാൽ അദ്ദേഹം എത്തില്ല. പകരം ഉദ്​ഘാടകനെ നിശ്ചയിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News