Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:02 pm

Menu

Published on January 3, 2014 at 3:19 pm

ചൊവ്വയില്‍ സ്ഥിരതാമസമാക്കാനുള്ള ഷോട്ട് ലിസ്റ്റില്‍ 62 ഇന്ത്യക്കാര്‍!

62-indians-shortlisted-for-one-way-trip-to-mars

ലണ്ടന്‍: ചൊവ്വയില്‍ സ്ഥിരമായി താമസിക്കാന്‍ പോകുന്നവരെ തെരഞ്ഞെടുക്കാനുള്ള ആദ്യ ഷോട്ട്‌ലിസ്റ്റില്‍ 62 ഇന്ത്യക്കാര്‍ ഇടംപിടിച്ചു.1058 പേരടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നാലു പേര്‍ക്കാണ് ചൊവ്വയില്‍ താമസമാക്കാന്‍ അവസരം ലഭിക്കുക.രണ്ടു ലക്ഷം പേരാണു ചൊവ്വയില്‍ സ്ഥിരമായി താമസിക്കാന്‍ സമ്മതം അറിയിച്ചു അപേക്ഷ നല്‍കിയത്.നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മാര്‍സ് വണ്‍ ആണ് സ്വപ്‌ന പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.140 ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അപേക്ഷകരുണ്ടായിരുന്നു.ഇന്ത്യയില്‍ നിന്നും ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷിച്ചത്.അപേക്ഷകരില്‍ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ചുരുക്കപ്പട്ടികയില്‍ 297 പേരുമായി അമേരിക്കയാണ് മുന്നില്‍. രണ്ടാമത് നില്‍ക്കുന്ന കാനഡയില്‍ നിന്നും 75 പേരുണ്ട്. മൂന്നാമതാണ് ഇന്ത്യ.52 പേരുമായി നാലാമതുള്ളത് റഷ്യയാണ്. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരം അപേക്ഷകരെയെല്ലാം ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്.ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍ക്ക് ഇനിയും അവസരമുണ്ട്.മറ്റൊരു തീയതിയില്‍ വീണ്ടും അപേക്ഷിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കും.എന്നാല്‍ അതെന്നാകുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ചൊവ്വ യാത്രയെ പ്രാധാന്യത്തോടെ കാണുന്ന ശാരീരികവും മാനസികവുമായി യാത്രയ്ക്ക് കൂടുതല്‍ യോജിക്കുന്നവരെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.അടുത്തഘട്ട തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കഠിനമായ മാനദണ്ഡങ്ങളാകും കണക്കിലെടുക്കുന്നത്. ചൊവ്വയില്‍ സ്ഥിര മനുഷ്യവാസമാണ് മാര്‍സ് വണ്‍ ലക്ഷ്യമിടുന്നത്.നാലു പേര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ 2024 മുതല്‍ രണ്ടു വര്‍ഷം ഇടവിട്ട് യാത്രയാകും. മനുഷ്യനില്ലാത്ത ആദ്യ ചൊവ്വാ ദൗത്യം 2018 ല്‍ ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News