Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 1:47 pm

Menu

Published on January 9, 2014 at 10:55 am

യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് 66 കാരന്‍

66-years-old-man-told-i-am-christ

റിയോഡി ജനീറോ: അറുപത്തിയാറു കാരനായ ഇന്റി ക്രിസ്റ്റോ മുപ്പത്തിയഞ്ചു വര്‍ഷമായി ദൈവവചനം പറഞ്ഞു നടക്കുകയാണ്.  യേശുദേവന്റെ പുനരവതാരമാണെന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നത് . യു കെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുമുള്ള നാടുകളില്‍നിന്ന് അദ്ദേഹത്തിന് നൂറുകണക്കിന് അനുയായികളുമുണ്ട്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കുപുറത്തുള്ള ചര്‍ച്ച് കോമ്പൗണ്ടില്‍ അദ്ദേഹത്തോടൊപ്പം പാര്‍ക്കുന്നു.യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുന്നു.യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഇന്റി എന്ന് എഴുതിയിരുന്നു.യേശുവിന്റേതുപോലുള്ള വേഷവും മുതലാളിത്തം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും  അദ്ദേഹത്തെ പലതവണ  അറസ്റ്റിലാകാന്‍ ഇടയാക്കി.യേശുവിന്റെ പുനരവതാരമാണെങ്കിലും ക്രിസ്മസ് ആഘോഷിക്കാന്‍ അദ്ദേഹം ഒരുക്കമല്ല. ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമാണതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ചിലിയിലെ സാന്റിയാഗോയില്‍ 1979ല്‍ ഉപവസിക്കുമ്പോഴാണ് താന്‍ ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്ന് ഇന്റി പറയുന്നു. കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നു.ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദ്ദേഹം വചനപ്രഭാഷണം  നടത്തിയിട്ടുണ്ട്.ഇന്റിക്ക് ഭ്രാന്താണെന്നാണ്  ചില വിമര്‍ശകരുടെ അഭിപ്രായം. ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇന്റി ഇതിന്  മറുപടിയും പറയുന്നു.ചര്‍ച്ച് കോമ്പൗണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദ്ദേഹത്തെ അനുഗമിക്കുന്നു. അദ്ദേഹം ഇപ്പോൾ സൂപ്രീമ ഓര്‍ഡെം യൂണിവേഴ്‌സല്‍ ഡാ സാന്റ്‌സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് . ബ്രിസീലിന്റെ തലസ്ഥാനമായ ബ്രസീലിയയാണ് ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദ്ദേഹം വിളിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News