Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക: ബംഗ്ലാദേശിലെ പദ്മ നദിയില്‍ യാത്രാ ബോട്ട് മുങ്ങി. 68 ഓളം പേർ മരിച്ചതായാണ് സൂചന. രാജ്ബാരിയിലെ ദൗലത്ദിയയില്‍നിന്ന് പടുരിയയിലേക്ക് പോകുകയായിരുന്ന ബോട്ട് മറ്റൊരു ചരക്കു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. തലസ്ഥാനമായ ധാക്കയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം. മരിച്ചവരിൽ 19 ഓളം കുട്ടികളും ഉണ്ട്. ഇതുവരെ 50 ഓളം പേരെ സുരക്ഷാ ജീവനക്കാർ രക്ഷപ്പെടുത്തി. ബോട്ടിൽ നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടർന്ന് വരികയാണ്. ഇതിനു മുമ്പും ബംഗ്ലാദേശില്‍ ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബോട്ട് യാത്രയ്ക്കിടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കാര്യമായി പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. സംഭവത്തില്‍ ചരക്കുകപ്പലിലെ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു.
Leave a Reply