Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on October 15, 2013 at 11:57 am

ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം: 20 മരണം

7-2-quake-hits-central-philippines-killing-20

മനില: ഫിലിപ്പൈന്‍സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ചുരുങ്ങിയത് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭൂകമ്പ മാപിനിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഫിലിപ്പൈന്‍സിലെ സെബുവിലാണ് കനത്ത നാശം വിതച്ചത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സെബു. നിരവധി കെട്ടിടങ്ങളും വീടുകളും നിലം പൊത്തി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.ശക്തമായ ആദ്യ ചലനത്തിന് ശേഷം നൂറിലധികം തവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി ഫിലിപ്പൈന്‍ സീസ്മോളജി ഏജന്‍സി വക്താവ് പറഞ്ഞു.ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും മറ്റു കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടിയതായി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News