Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: അന്തരിച്ച ഹോളിവുഡ് താരം ഫിലിപ്പ് ഹോഫ്മാന്റെ വീട്ടില്‍ നിന്നും ഹെറോയിനിന്റെ എഴുപതു ബാഗുകള്‍ കണ്ടെത്തി. ഞായറാഴ്ച്ചയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ ഹൊഫ്മാനെ കണ്ടെത്തിയത്. അമിതമായ മയക്കുമരുന്ന് ഉപയോഗമായിരുന്നു മരണകാരണം. മൃതശരീരത്തിൽ കൈയ്യില്‍ കുത്തിവെച്ച നിലയില്‍ ഒരു സിറിഞ്ചും ഉണ്ടായിരുന്നു.മയക്ക് മരുന്നില്‍ നിന്ന് മോചനം നേടാനുള്ള ചികിത്സയിലാണ് താനെന്ന് 2013ല്‍ ഹോഫ്മാന്‍ വെളിപ്പെടുത്തിയിരുന്നു.
Leave a Reply