Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:26 pm

Menu

Published on December 8, 2016 at 10:06 am

‘അമ്മ’യുടെ വിയോഗത്തിൽ മനംനൊന്തു മരിച്ചത് 77 പേർ

77-persons-died-of-shock-at-jayalalithaas-illness-death

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടും ആശുപത്രിവാസവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലാകെ 77 പേര്‍ മരിച്ചതായി എ.ഐ.ഡി.എം.കെ. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ മരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജയയുടെ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്‌തമാക്കി.

ഇന്ത്യയുടെ ചരിത്രത്തിലെ അപൂര്‍വ്വസംഭവമാണ് ഒരു രാഷ്ട്രീയ നേതാവ് ജീവന്‍ വെടിഞ്ഞപ്പോള്‍ കൂടെ 77 പേര്‍ ജീവത്യാഗം ചെയ്യുന്നത്.

ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബര്‍ 22നാണ് അണുബാധയെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് 30 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സെന്‍ട്രല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അണ്ണാ ഡി.എം.കെ അവരുടെ പേരുകള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News