Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:31 pm

Menu

Published on November 2, 2016 at 8:44 am

പാക് വെടിവെപ്പില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; രണ്ട് പാക് സെെനികര്‍ കൊല്ലപ്പെട്ടു

8-people-die-in-pak-shelling-2-rangers-killed

ശ്രീനഗര്‍: അതിത്തിയിൽ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വെടിനിര്‍ത്തൽ കരാ‍ര്‍ ലംഘനം തുടരുന്നു.നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ എട്ടു പേര്‍ മരിച്ചതിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്താന്‍ റെയിഞ്ചേഴ്‌സിന്റെ 14 പോസ്റ്റുകള്‍ തകര്‍ത്തതായും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വിവരം നല്‍കി.പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന് നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധവകുപ്പ് പിആര്‍ഒ മനീഷ് മേഹ്ത അറിയിച്ചു.

എട്ട് ഗ്രാമവാസികളാണ് ഇന്ന് രാവിലെ ഉണ്ടായ പാക് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തിന്റ പശ്ചാത്തലത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിങ് പാക് വിദേശ കാര്യമന്ത്രാലയത്തെ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ആര്‍മിയ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്.

8 people die in Pak shelling; 2 Rangers killed

രാവിലെ നടന്ന വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഷെല്ലിംഗ് മൂലം ജമ്മു അതിര്‍ത്തി മേഖലയിലെ 174 സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സാംബ, ജമ്മു, പൂഞ്ച്, രജൗറി ജില്ലകളിലായി ശക്തമായ വെടിവെപ്പായിരുന്ന പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ആക്രമണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. രജീന്ദര്‍ കൗറെന്ന 18 വയസുകാരിയാണ് ആദ്യം വെടിയുണ്ടക്ക് ഇരയായത്. രാംഗര്‍ മേഖലയിലെ ജെര്‍ദാ ഗ്രാമവാസിയായിരുന്നു രജീന്ദര്‍ കൗര്‍. ഇതേ മേഖലയിലാണ് രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടത്.

army

റേഷബ് എന്നും അഭിയെന്നും തിരിച്ചറിഞ്ഞ അഞ്ച് വയസില്‍ താഴെമാത്രം പ്രായമുള്ള രണ്ട് കുട്ടികളാണ് പാക് റേഞ്ചേഴ്സിന്റെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സെപ്റ്റംബര്‍ 29ന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖക്കുകുറുകെയും പാകിസ്താന്‍െറ 60ഓളം വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായെന്നും സേനാ വക്താവ് അറിയിച്ചു. 12 സിവിലിയന്മാരടക്കം 18 പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News