Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട് എപ്പോഴും പോസ്റ്റീവ് എനര്‍ജി നല്‍കുന്ന ഒരിടമായി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. പ്രപഞ്ചത്തിലെ ഇത്തരം ഊര്‍ജത്തിനു മനുഷ്യരില്‍ വലിയ സ്വാധീനമുണ്ട്. നല്ലതും ചീത്തയുമായ ഊര്‍ജത്തെ മനുഷ്യശരീരം തിരിച്ചറിയുന്നുമുണ്ട്. ചില വ്യക്തികളുടെ സാമീപ്യം സന്തോഷം തരുന്നെങ്കില്‍ മറ്റു ചിലരെ കാണുന്നതുതന്നെ അരോചകമാകുന്നതും ശ്രദ്ധിച്ചിട്ടില്ലേ?
ഇത്തരത്തില്‍ നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍ക്ക് നമ്മെ സ്വാധീനിക്കാനാവും. ഇതിനാല്‍ വീട്ടിലെ ഫര്‍ണിച്ചറും പെയ്ന്റിങും അലങ്കാര വസ്തുക്കളും തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ സമ്മാനം നല്‍കുമ്പോഴും ചില വസ്തുക്കള്‍ ഒഴിവാക്കണം.
വീട്ടിലെ ചില അലങ്കാര വസ്തുക്കള്‍ നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ ക്ഷണിച്ചു വരുത്തുന്നതുകൊണ്ട് അവ ഒഴിവാക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട ചില പെയിന്റിങ്ങുകളുണ്ട്.

നടരാജ മൂര്‍ത്തിയുടെ ചിത്രമാണ് അതിലൊന്ന്. നൃത്തത്തെ സ്‌നേഹിക്കുന്നവരുടെ വീട്ടില്‍ മിക്കപ്പോഴും നടരാജ മൂര്‍ത്തി ചിത്രം കാണും. എന്താണ് നടരാജ വിഗ്രഹത്തിന്റെ അര്‍ത്ഥമെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ശിവന്‍ നൃത്തം ചെയ്യുന്ന ശില്‍പ്പരൂപമാണ് നടരാജന്‍. തന്റെ പത്‌നിയായ സതിയെ ശിരച്ഛേദം ചെയ്തതില്‍ ക്രുദ്ധനായി ശിവന്‍ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. താണ്ഡവനൃത്ത മാതൃകയിലുള്ള ഈ ശില്‍പവും ചിത്രവും അതുള്ളിടത്ത് നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു.

അതുപോലെ തന്നെ വീട്ടിലും ജോലിസ്ഥലത്തും മുങ്ങിതാഴുന്ന കപ്പലിന്റെ ചിത്രം വെയ്ക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒഴുകുന്ന വെള്ളം അസ്ഥിരതയുടെ സൂചനയായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വെള്ളച്ചാട്ടം, നദികള്‍ എന്നിവയുടെ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട.

രൗദ്രഭാവവുമായി നില്‍ക്കുന്ന വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ കാണുക രസകരമാണെങ്കിലും വീടിന്റെ ചുവരുകളില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ ദാമ്പത്ത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ ചിത്രവും വീട്ടില്‍ നിന്ന് ഒഴിവാക്കണം. രൂപഭംഗിയില്‍ ഒന്നാമതാണെങ്കിലും ഒരു ശവകുടീരമാണെന്നതു കൊണ്ടു വീടിനുള്ളില്‍ നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ ശവകുടീരങ്ങളുടെ ചിത്രങ്ങള്‍ വയ്ക്കാറില്ലല്ലോ? വിനാശകരമായ അനുഭവങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് ഇത് കൊണ്ട് ചെയ്യുക എന്ന് കരുതപ്പെടുന്നു.

കുഞ്ഞുങ്ങള്‍ കരയുന്ന ചിത്രങ്ങള്‍, യുദ്ധചിത്രങ്ങള്‍, മന്ത്രവാദം, പ്രേത എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിവ വീട്ടില്‍ വെയ്ക്കുന്നത് മന:ശാന്തികെടുത്താന്‍ കാരണമാകുമെന്ന് കരുതപ്പെടുന്നു.
Leave a Reply