Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on November 30, 2013 at 12:40 pm

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

9-5kg-gold-seized-at-nedumbassery-airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.9.5 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ഡല്‍ഹിയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിയെ ആണ് അറസ്റ്റുചെയ്തത്.ആദായനികുതിവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് സ്വര്‍ണം പിടിച്ചെടുത്തത്.വിമാനത്തില്‍നിന്നും ഇറങ്ങി സ്വര്‍ണ്ണം ഇന്നോവ കാറില്‍വച്ച് വിമാനത്താവളത്തിന് പുറത്തുകടക്കുമ്പോഴാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് വാഹനം തടഞ്ഞ് സ്വര്‍ണം പിടിച്ചെടുത്തത്.സ്വര്‍ണത്തിലേറെയും തൃശൂര്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതാണെന്ന് ജെറിന്‍ നെടുമ്പാശേരി പോലീസിന് മൊഴി നല്‍കി. പഴയ സ്വര്‍ണം കൊണ്ടുവന്ന് ഉരുക്കിയെടുത്തശേഷം പുതിയ സ്വര്‍ണാഭരണങ്ങളാക്കി വിവിധ ജ്വല്ലറികള്‍ക്ക് നല്‍കുകയാണ് ചെ യ്തിരുന്നതെന്ന് പറയപ്പെടുന്നുഇതുകൂടാതെ ബംഗളൂരു,ചെന്നൈ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലേക്കും സ്വര്‍ണമത്തെിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് സംബന്ധിച്ച് ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും 16 കിലോ സ്വര്‍ണം പിടിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News